രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കാനുള്ള അന്ത്യശാസനം അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലെത്തി. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹം ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാൻ അമിത് ഷാ നിർദ്ദേശം നൽകും.
മാർച്ച് 31ന് രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് 51 ദിവസം മാത്രം അവശേഷിക്കെയാണ് സന്ദർശനം.
2024-ലും 2025-ലുമായി ബിജാപൂർ കേന്ദ്രീകരിച്ച് 500-ലധികം മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതേ കാലയളവിൽ 42 സുരക്ഷാ ഉദ്യോഗസ്ഥർക്കും 117 സാധാരണക്കാർക്കും ജീവൻ നഷ്ടമായി.
മാർച്ച് 31-നകം മാവോയിസ്റ്റ് കലാപം പൂർണ്ണമായും തുടച്ചുനീക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 8,722 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്രസർക്കാർ കണക്കുകൾ.
















