Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അവസാനം അവരെത്തി ?: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി; വന്ദേമാതരം പൂര്‍ണ്ണമായി പാടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2026, 12:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി. എന്നാല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആഭ്യന്തരമന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ, വന്ദേമാതരം പൂര്‍ണമായി ആലപിച്ച ശേഷം സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ചു.

സമ്മേളനം തുടങ്ങിയ ആദ്യ ദിവസത്തിന് ശേഷം പ്രധാനമന്ത്രി മോദി സഭയില്‍ എത്തിയത് അവസാന ദിവസമായ ഇന്നാണ്. ഈ സമ്മേളന കാലയളവില്‍ ആകെ പത്ത് മിനിറ്റില്‍ താഴെ മാത്രമാണ് മോദി സഭയില്‍ ചിലവഴിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. കഴിഞ്ഞ 19 ദിവസമായി സഭയില്‍ എത്താതിരുന്ന അമിത് ഷായും ഇന്ന് സഭയില്‍ ഹാജരായിരുന്നു. എന്നാല്‍ പെല്ലറ്റ് ആക്രമണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രി ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് തുടക്കം മുതല്‍ പ്രതിപക്ഷം സഭയില്‍ വലിയ ബഹളം വെച്ചു. തുടര്‍ന്ന് സ്പീക്കര്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്ന് മിനിറ്റോളം നീണ്ട വന്ദേമാതര ആലാപനം കഴിഞ്ഞയുടനെ സ്പീക്കര്‍ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭാ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

തുടര്‍ച്ചയായി സഭയില്‍ നിന്ന് വിട്ടുനിന്ന അമിത് ഷാ അവസാന ദിവസം മുഖം രക്ഷിക്കാന്‍ എത്തിയപ്പോള്‍ അതിന് കൂട്ടുനില്‍ക്കില്ലെന്ന് തങ്ങള്‍ നേരത്തെ തന്നെ സ്പീക്കറെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. ചോദ്യങ്ങളെ ഭയന്ന് സര്‍ക്കാര്‍ സഭയില്‍ നിന്നും ഒളിച്ചോടുകയാണ്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതിന് മുന്‍പ് ഭരണപക്ഷം ഇങ്ങനെ ഒളിച്ചോടുന്ന കാഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ഈ വിഷയത്തില്‍ അമിത് ഷാ മറുപടി പറയും വരെ സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും മറ്റും നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.

ജന്തര്‍ മന്തറില്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിമാര്‍ നേരത്തെ സഭയില്‍ പറഞ്ഞത്. എന്നാല്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ രേഖകള്‍ ലഭ്യമായിരിക്കെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രത്തിനെതിരെ കെ.സി വേണുഗോപാല്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഡീലിമിറ്റേഷന്‍ അടക്കമുള്ള ബില്ലുകള്‍ പാസാക്കുമെന്ന് വീരവാദം മുഴക്കിയവര്‍ പ്രതിപക്ഷത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് ഒടുവില്‍ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാല സമ്മേളനം വരെ സഭ പിരിഞ്ഞ സാഹചര്യത്തില്‍, ഇനി വരും ദിവസങ്ങളില്‍ സഭയ്ക്ക് പുറത്ത് വിഷയം സജീവമായി നിലനിര്‍ത്തി സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

 

ReadAlso:

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

പ്രതിഷേധത്തിൽ കുട്ടികളെ മുൻനിർത്തി സമരം; കോക്രോച്ച് ജനതാ പാർട്ടിക്ക് തിരിച്ചടി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

കാമുകിയുമൊത്ത് കാറിൽ പോയ ഭർത്താവിനെ ഭാര്യ പിടികൂടി; തർക്കത്തിനിടെ ബോണറ്റിൽ ഭാര്യ വീണു

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

Tags: Narendra ModiANWESHANAM NEWSVANDE MATHARAMAMITHA SHAOHM BIRLA

Latest News

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സ്പായുടെ മറവില്‍ നടക്കുന്നത് മാംസ വില്‍പ്പനയും നീലച്ചിത്ര നിര്‍മ്മാണവുമോ ?: കളമശ്ശേരി ബലാത്സംഘക്കേസിലി# പിടിയിലായ ശ്രീരാജും ജിത്ത് മാര്‍ട്ടിനും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍ മാത്രമോ ?

മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ട് കൈമാറി ഡിജിപി, കേസെടുക്കാൻ ശുപാർശ

പെരിനാട് കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ? ഭാര്യക്ക് തനിച്ച് ചെയ്യാനാകില്ലെന്ന് പോലീസ്; ലേഖയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു; കാബ് നിരക്കുകൾ ഉയർന്നേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies