ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ, ജെഫ്രി എപ്സ്റ്റീനെ ഒരിക്കലും കണ്ടട്ടില്ലെന്ന വിശദീകരണവുമായി ദലൈലാമയുടെ ഓഫീസ്. ജെഫ്രി ഫയലുകളിൽ ദലൈലാമയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ലന്നും ഈ കാര്യം ഒരു സംശയവും ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
A press release by The Office of His Holiness the Dalai Lama reads, "Some recent media reports and social media posts concerning the “Epstein files” are attempting to link His Holiness the Dalai Lama with Jeffrey Epstein. We can unequivocally confirm that His Holiness has never… pic.twitter.com/3tyglpvDpL
— Press Trust of India (@PTI_News) February 8, 2026
ജെഫ്രി എപ്സ്റ്റീന്റെ പേരിൽ ആരെങ്കിലുമായോ ദലൈലാമ കൂടിക്കാഴ്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ല എന്നും ഓഫീസ് പ്രതികരിച്ചു. 169 തവണയാണ് എപ്സ്റ്റീൻ ഫയൽസിൽ ദലൈലാമയുടെ പേര് പരാമർശിക്കപ്പെട്ടതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം വന്നിരിക്കുന്നത്.
















