കൊല്ലം: ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിൻ ആണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: സിന്ധു, പിതാവ് : ഷിബു.
















