ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. കരാറിനെതിരെ ഇന്നും പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഇരുസഭകളും ഇന്നും സ്തംഭിക്കാൻ ആണ് സാധ്യത.
കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും,കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞയാഴ്ച പൂർണമായും ലോക്‌സഭാ തടസ്സപ്പെട്ടിരുന്നു.
കേന്ദ്ര സഹമന്ത്രി രവ്നീത് ബിട്ടുവിന് എതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി സിഖ് വിഭാഗത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
ബജറ്റ് സംബന്ധിച്ചുള്ള പൊതു ചർച്ചയാണ് ഇന്ന് ഇരു സഭകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
















