നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ ആന്റോ ആന്റണി എം.പിക്കെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). ഇതിന്റെ ഭാഗമായി സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
പണം നിക്ഷേപിച്ചവരുടെയും നൽകിയവരുടെയും വിവരങ്ങളാണ് നേരിട്ട് അറിയിക്കുക. ഇതിന് ശേഷമാകും ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമയത്ത് ആൻ്റോ ആൻ്റണിക്ക് രണ്ട് കോടി രൂപ നൽകിയെന്നായിരുന്നു ഉടമ എൻ. എം. രാജുവിൻ്റെ വെളിപ്പെടുത്തൽ.
രണ്ട് മാസത്തിനകം തിരികെ നൽകുമെന്ന് പറഞ്ഞിട്ട് ഏഴ് വർഷമായിട്ടും തിരികെ ലഭിച്ചില്ലെന്നും, 20 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത് എന്നുമായിരുന്നു രാജു കഴിഞ്ഞ ദിവസം പറഞ്ഞത്.
വെളിപ്പെടുത്തലിന് പിന്നാലെ രാജുവിൻ്റെ സ്ഥാപനത്തിലും വീട്ടിലും ഇ ഡി റെയ്ഡ് നടത്തുകയും, ഉടമകളുടെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
















