കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലായി ലഭിച്ച പരാതിയിൽ ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തത്. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാൾക്ക് ബിനാലെയുമായി നേരിൽ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. നാട്ടിലേക്ക് തിരിച്ചുപോയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സുമിത്തിന്റെ ഫോൺ നമ്പറും മറ്റ് തെളിവുകളും സഹിതമാണ് പരാതി.
















