തിരുവനന്തപുരത്തു നിന്ന് പ്രധാനമന്ത്രിയുടെ പ്രതേക ക്ഷണം സ്വീകരിച്ചു ഡൽഹിയിലേക്ക് പോകുന്ന ബിജെപി കൗൺസിലർമാരോടൊപ്പം ആർ ശ്രീലേഖ ഇല്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് താൻ വരാത്തത് എന്ന് അവർ വൃത്തങ്ങളെ അറിയിച്ചു.
എന്നാൽ ഈ മാസം 12-ന് ഡൽഹിയിൽ പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം അവിടെ വിമാനത്തിൽ എത്തുമെന്നാണ് വിവരം.
കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാർ അടക്കമുള്ള ബിജെപി സംഘം ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിയിലേക്ക് പോവുക. കേരള എക്സ്പ്രസ്സിൽ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്ന് പോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും.
















