കോഴിക്കോട് ഗോവിന്ദപുരത്തു ബസ്സിൽ വെച്ച് ലൈംഗീകാതിക്രമം കാണിച്ചു എന്ന് പറഞു വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാൽ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
തുടർച്ചയായി ജാമ്യാപേക്ഷപരിഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
















