സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവന് 1640 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കയറ്റിറക്കങ്ങൾ പതിവാണ്. ഒരു പവൻ സ്വർണത്തിന് 1,14,840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ഇന്നത് 1,16,480 രൂപയായി മാറി. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വിലയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം രണ്ടിന് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നു.
1,07,920 രൂപയായിരുന്നു ഈ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതിന്റെ തലേദിവസത്തേതായിരുന്നു ഏറ്റവും കൂടിയ നിരക്ക്; പവന് 1,17,760 രൂപ.
















