ഡൽഹിയിൽ മൂന്നു പേരെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ ബപ്രോള ഗ്രാമത്തിലെ രൺധീർ സിങ് (76), ശിവ് നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച നാലുമണിയോടെ പശ്ചിം വിഹാറിലെ ഫ്ലൈ ഓവറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു രണ്ടു പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ആരോ പോലീസിനെ ഫോണിൽ വിളിച്ചു കാറിൽ മൂന്നുപേർ അബോധാവസ്ഥയിൽ ഇരിക്കുന്നു എന്ന് വിളിച്ചു അറിയിക്കുകയും പോലീസ് ഉടൻ സംഭവസ്ഥലത്തെത്തുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ച് കാർ തുറന്നപ്പോഴാണ് മൂന്നുപേരും മരിച്ചതായി മനസ്സിലായത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
















