കണ്ണൂർ പയ്യന്നൂരിൽ കാരയിലെ സഖാക്കൾ എന്ന പേരിൽ ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്ന് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപെട്ടു. കാരയിലെ സഖാക്കൾ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിൽ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
പയ്യന്നൂരിൽ എംഎൽഎ ടി.ഐ. മധുസൂദനൻ ഫെബ്രുവരി 13 മുതൽ 16 വരെ മണ്ഡലത്തിൽ വികസന മുന്നേറ്റ ജാഥ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് . ഈ ജാതക്കെതിരെയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്.
പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ തന്നെ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. അതിനിടെയാണ് ഫണ്ട് വിവാദം ഉയർന്നുവന്നത്.
















