ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുമായി സംവദിക്കുന്നത് പഠിപ്പിക്കാനല്ലെന്നും പഠിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ പേയുടെ രണ്ടാമത്തെ സംവാദത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ചില ഉപദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
പരീക്ഷ പേ ചര്‍ച്ച രണ്ടാമത്തെ സംവാദത്തില്‍ ദേവ്‌മോഗ്ര, കോയമ്പത്തൂര്‍, റായ്പൂര്‍, ഗുവാഹത്തി, ഡല്‍ഹി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. ”പരീക്ഷ പേ ചര്‍ച്ചയിലൂടെ ഞാന്‍ വര്‍ഷങ്ങളായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നു. പഠിപ്പിക്കാനല്ല, പഠിക്കാനാണ് ഞാന്‍ ഇത്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത്”. എന്റെ രാജ്യത്തെ 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികളും വികസിത് ഭാരത് 2047 എന്ന സ്വപ്‌നം മനസില്‍ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
ഇത് എനിക്ക് വളരെ സന്തോഷകരമായ കാര്യമാണ്. വികസിത രാജ്യങ്ങളുടെ ശീലങ്ങള്‍ നമ്മള്‍ സ്വീകരിക്കണം. ചുവന്ന സിഗ്നല്‍ വീണാല്‍ എഞ്ചിന്‍ ഓഫ് ചെയ്യണം, ഭക്ഷണം പാഴാക്കി കളയരുത്, നമ്മുടെ ജീവിതത്തില്‍ അച്ചടക്കം വളരെ പ്രധാനമാണ്..” പ്രധാനമന്ത്രി പറഞ്ഞു.
















