വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോര്‍ത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തുവിട്ടു. പ്രശസ്തനടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദര്‍ശനത്തി നെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളില്‍ ചലച്ചിത്ര പ്രവര്‍ത്തകരും, അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലര്‍ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്.
ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം -ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെയൊന്നും കാണുന്നില്ലല്ലോ?. വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസ്സാണല്ലോ?. പണം കായ്ക്കുന്ന മരമാ.. വെള്ളിമല….ആ മല നമ്മളെ നശിപ്പിക്കും…ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ…എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.’ ട്രയിലറില്‍ കേള്‍ക്കുന്നതാണ് മേല്‍പ്പറഞ്ഞതൊക്കെ… ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്. ഫന്റാസിയും.,ഹൊററും, ചിരിയും ചിന്തയുമെല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുവാന്‍ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിരിക്കുന്നു.
പരസ്പര സ്‌നേഹവും വിശ്വാസവും,നിലനില്‍ക്കുന്ന , അധ്വാനികളായ മനുഷ്യര്‍ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തില്‍ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സ് ഈ ചിത്രം നിര്‍മ്മിക്കുന്നു കോ-പ്രൊഡ്യൂസര്‍ – റെജി ജോര്‍ജ് കൊന്നത്തറയില്‍ ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡിനോ പൗലോസ് ( തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) ശ്രീനാഥ്‌കേത്തി ( ആനിമല്‍, ലക്കി ഭാസ്‌ക്കര്‍ ഫെയിം) സലിം കുമാര്‍ജോയ് മാത്യ സായ് കുമാര്‍, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോണ്‍, കോട്ടയം രമേഷ്, സുനില്‍ സുഗത, പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിന്‍ദാസ്, സിദ്ധാര്‍ത്ഥ്. പാലിയം ഷാജി, കെവിന്‍, റേച്ചല്‍ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്സബിജു,.
മനോഹരിജോയ്,. ഷൈനിസാറ.വീണാനായര്‍.അംബികാ നമ്പ്യാര്‍,.ചിത്രാ നായര്‍,. ലക്ഷ്മിശ്രീ., സിജി കെ. നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന – സന്തോഷ് ഇടുക്കി. ഗാനങ്ങള്‍ – ബി.കെ. ഹരിനാരായണന്‍’ സംഗീതം. ഗോപി സുന്ദര്‍’. ഛായാഗ്രഹണം. ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍, എഡിറ്റിംഗ് – ഗ്രേ സണ്‍’ കലാസംവിധാനം. ഹംസ വള്ളിത്തോട് കോസ്റ്റ്യൂം ഡിസൈന്‍ – റോസ് റെജിസ്. മേക്കപ്പ് -ജയന്‍ പൂങ്കുളം’ സ്റ്റില്‍സ്. നൗഷാദ് കണ്ണൂര്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിഖില്‍ .കെ. തോമസ്. അസോസ്സിയേറ്റ് ഡയറക്ടേര്‍സ് – മിഥുന്‍ കൃഷ്ണ, വിവേക് വേലായുധന്‍ ഫിനാന്‍സ് കണ്‍ട്രോളര്‍ – ഷിബു സോണ്‍,പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിജു കടവൂര്‍’ പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















