കൊച്ചി മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ കാവുങ്കര മഠത്തിൽ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജൽ (സപ്പു 40) ആണ് മരിച്ചത്. സജൻ കാറ്ററിഗ് സർവീസ് നടത്തിവരുകയായിരുന്നു.
ഞായറാഴ്ച രാത്രി 9:30യോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിലാണ് അപകടം നടന്നത്. കാറും എതിർ വശത്തുനിന്നും വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന്റെ ഹാൻഡിൽ യുവാവിന്റെ ശരീരത്തിൽ തുളഞ്ഞ് കയറി.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
















