ഉത്തർപ്രദേശിലെ മധുരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കർഷനായ മനീഷ് ജാദവ് (35), ഭാര്യ സീമ (32) പിന്നെ അവരുടെ മക്കളായ ഹണി (5), പ്രിയാൻഷി (4), പങ്കജ് (2) എന്നിവരാണ് മരിച്ചത്.
ഇന്ന് ആയിരുന്നു സംഭവം. പതിവ് പോലെ രാവിലെ കുട്ടികൾ കളിക്കാൻ പുറത്തിറങ്ങാത്തതിനെ തുടർന്ന് മനീഷ് കുമാറിന്‍റെ സഹോദരൻ നടത്തിയ തിരച്ചിലിലാണ് എല്ലാവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം സഹോദരനും നാട്ടുകാരും വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.
ആദ്യം കൂട്ടആത്മഹത്യ ആയിട്ടായിരുന്നു പോലീസ് കരുതിയത്. എന്നാൽ മനീഷ് കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും പിന്നീട് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. എല്ലാവരുടെയും മരണം ഉറപ്പാക്കിയ ശേഷം മനീഷ് വൈദ്യുതാഘാതമേറ്റു സ്വയം മരിക്കുകയുമായിരുനെന്നാണ് പോലീസ് നിഗമനം.
സംഭവ സ്ഥലത്തു നിന്നു ആത്മഹത്യ കുറുപ്പും വിഡിയോയും പോലീസുകാർക്ക് ലഭിച്ചു. വീഡിയോയിൽ, താൻ ആത്മഹത്യ ചെയ്യുകയാണെന്നും ഇതിന് ആരും ഉത്തരവാദികളല്ലെന്നും അയാൾ പറയുന്നത് കാണാം. മുറിയുടെ ചുമരിൽ സമാനമായ അതേ പ്രസ്താവന ആവർത്തിക്കുന്ന ഒരു കൈയെഴുത്ത് കുറിപ്പും കണ്ടെത്തി.
കഴിഞ്ഞ മൂന്ന് വർഷമായി മനീഷ് മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്നതായും അടുത്തിടെ ഏകദേശം 12.5 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വിറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ ഈ കാര്യങ്ങൾ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് കൂടാതെ ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന്റെയും ഫോറൻസിക് റിപ്പോർട്ടുകളുടെയും ഫലങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങൾ പറയാൻ സാധിക്കു. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















