വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്റെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. നിരവധി സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അടുത്തിടെ ഒരു ചാനൽ ഷോയിൽ തന്റെ ഡയറ്റിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് എ ആർ റഹ്മാൻ.
കഴിഞ്ഞ പത്ത് വർഷമായി താൻ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പഞ്ചസാര ഒഴിവാക്കിയതിന് പുറമെ ചോറ് കഴിക്കുന്നത് കുറച്ചതായും അദ്ദേഹം വ്യക്തമാക്കി. ഏതൊരു പാട്ടുകാരനും അദ്ദേഹത്തിന്റെ ശബ്ദം ഇഷ്ടപ്പെടുന്നവരാണ്.
അങ്ങനെ ശബ്ദം സൂക്ഷിക്കാൻ അദ്ദേഹം മധുരം കുറച്ചാണ് കഴിക്കുന്നത് എന്നും പഞ്ചസാര ഒട്ടും കഴിക്കാറില്ലെന്നുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരുപാട് ഗായകർ ഇതിനുമുൻപും മധുരം തങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴുവാക്കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.
















