ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തു മരിച്ചതിന് ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർഥിനി ആദിത്യയുടെ (16) മരണം അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരിക്കും സംഭവം അന്വേഷിക്കുക.
ഇക്കഴിഞ്ഞ ജനുവരി 27നാണ് തിരുവാണിയൂർ കക്കാട് മഹേഷിന്റെയും രമ്യയുടെയും മകളായ ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.
ഇതിനെത്തുടർന്നാണ് മാതാപിതാക്കളുടെ അഭ്യർത്ഥനപ്രകാരം പ്രകാരം പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചത്. ആദിത്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് കരുതുന്ന ‘കൊറിയൻ സുഹൃത്തി’ന്റെ മരണം എസ്ഐടിയുടെ പ്രധാന അന്വേഷണ വിഷയമാക്കുക.
















