ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇനി ചെറുപ്പക്കാർ ഭരണത്തിൽ വരട്ടെയെന്നും ഇക്കാര്യം പാർട്ടിയോട് പറയുമെന്നും ഇനി പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി തീരുമാനിക്കുന്നവരായിരിക്കും മത്സരിക്കുക എന്നും സ്വയം പ്രഖ്യാപിക്കുന്നവർ സ്ഥാനാർഥികൾ ആയെന്നും ആയില്ലെന്നും വരാമെന്നും അദ്ദേഹം വ്യക്തമാക്കി.
















