നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പ്രേമം’. 2015 മെയ് 29 നായിരുന്നു പ്രേമം തിയറ്ററുകളിലെത്തിയത്. ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഇപ്പോഴിതാ പ്രണയദിനത്തിൽ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വാലെന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
Valentines Day Special 🥳
Sensational #premam Re-Releasing At Main Centers💥
Kochi- Chennai- Bengaluru.#Nivinpauly @NivinOfficial pic.twitter.com/wgu1oUdYYb
— ITZ.AK (@itzak2010) February 12, 2026
കൊച്ചി, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലിമിറ്റഡ് ഷോ ആണെങ്കിലും വലിയ സ്വീകാര്യത തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ വാലെന്റൈൻസ് ദിനത്തിലും ചിത്രം റീ റിലീസ് ചെയ്യുന്ന പതിവ് ചെന്നൈയിലുണ്ട്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. പുതുമുഖങ്ങളായി എത്തിയ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ വില പിടിപ്പുള്ള താരങ്ങളായി മാറി.
ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും എന്തിന് കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു. അൽത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വിൽസൺ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻ പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
പ്രേമത്തിന് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് യുവ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് നിവിൻ-അൽഫോൻസ് കോംബോ ആദ്യമായി ഒന്നിക്കുന്നത്. നസ്രിയയും, നിവിൻ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന് നേരം എന്ന അൽഫോൺസിന്റെ ആദ്യ സിനിമയിൽ ഈ കോംബോ വീണ്ടും ഒന്നിച്ചു. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണങ്ങളോടെ വലിയ വിജയം നേടി.
















