ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടുകളിൽ ഹൈക്കോടതി വിശദീകരണം തേടിയതോടെ പ്രതിരോധത്തിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര നടപടികളിലേക്ക്. വിവാദങ്ങളിൽ നിന്ന് തലയൂരാൻ ലക്ഷ്യമിട്ട് ഈ മാസം 17-ന് ദേവസ്വം ആസ്ഥാനത്ത് നിർണ്ണായക യോഗം ചേരും.
മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രഖ്യാപിച്ച തുക ഉടൻ നൽകണമെന്ന് സ്പോൺസേഴിനോട് ആവശ്യപ്പെടും.
ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് മുഴുവൻ കണക്കുകളുമായി എത്താൻ നിർദേശം നൽകിയത്.
ബോർഡിനായി ഓഡിറ്റിംഗ് നടത്തിയ വിജയൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തിൽ പങ്കെടുക്കും.
















