ബംഗളുരുവിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു ഏഴ് മരണം. മരിച്ചവരിൽ ആറു പേര് കാറിലും ഒരാൾ ബൈക്ക് യാത്രക്കാരനുമാണ്. ബെംഗളൂരു കൊത്തന്നൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്.
ഇന്ന് ബംഗളുരുവിലെ റൂറൽ ജില്ലയിലെ ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ കാർ ആണ് അപകടത്തിന് കാരണം എന്നാണ് സൂചന. അപകടം സംഭവിച്ച ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചു.
അപകടത്തിൽ പെട്ട പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















