വിവാഹം എന്നത് പണ്ട് പവിത്രമായ ഒരു ബന്ധമായിരുന്നു. പുതിയൊരു ജീവിതത്തിലേക്കുള്ള ചുവടുവെപ്പും, അതുവരെ കണ്ട സ്വപ്നങ്ങളും മോഹങ്ങളും ഒന്നിച്ചു പങ്കുവെക്കാനുള്ള ഒരു യാത്രയുടെ തുടക്കവുമായിരുന്നു അത്. എന്നാൽ ഇന്നത്തെ കാലത്ത്, ചിലരിലെങ്കിലും വിവാഹം എന്നത് സ്വന്തം കഴുത്തിൽ മരണക്കയർ മുറുക്കുന്നതിന് തുല്യമായി മാറിയിരിക്കുന്നു. പങ്കാളിയെ വഞ്ചിച്ച് മറ്റൊരു പ്രണയം തേടിപ്പോകുന്നതും, ആ ബന്ധത്തിന് തടസ്സമാകുന്നവരെ ഇല്ലാതാക്കാൻ കൊലപാതകം പോലും ചെയ്യാൻ മടിക്കാത്തവരും ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു നിത്യസംഭവമായി മാറുകയാണ്.
അത്തരത്തിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവമാണ് മഹാരാഷ്ട്രയിലെ നാലാസോപാരയിൽ നടന്നത്. ഇൻഷുറൻസ് തുക കൈക്കലാക്കാനും കാമുകനൊപ്പം ജീവിക്കാനുമായി പത്തു വർഷം കൂടെക്കഴിഞ്ഞ ഭർത്താവിനെ കൊന്നു തറയോടുകൾക്ക് താഴെ കുഴിച്ചുമൂടിയ ഒരു ഭാര്യയുടെയും അവളുടെ കാമുകന്റെയും ക്രൂരതയുടെ കഥയാണിത്. ‘ദൃശ്യം’ സിനിമയെ പോലും വെല്ലുന്ന ആസൂത്രണത്തോടെ നടത്തിയ ക്രൂര കൊലപാതകം
മഹാരാഷ്ട്രയിലെ നാലാസോപാര എന്ന ഗ്രാമത്തിലാണ് വിജയ് ചൗഹാൻ എന്ന 35-കാരനും ഭാര്യ ഗുഡിയ ദേവിയും മകനും താമസിച്ചിരുന്നത്. പത്തു വർഷമായി ഇരുവരുടെയും വിവാഹം നടന്നിട്ടു. ഇത്രയും വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർക്കിടയിൽ വഴക്കുകൾ പതിവായി. ഈ സമയത്താണ് ഗുഡിയ അയൽവാസിയായ മോനു ശർമ്മ എന്ന യുവാവുമായി പ്രണയത്തിലാകുന്നത്.
ഓരോ ദിവസവും വിജയ് ജോലിക്ക് പോകുന്ന സമയത്താണ് മോനു ഗുഡിയയെ കാണാൻ എത്തിയിരുന്നത്. കുറച്ചു നാൾ ഈ ബന്ധം ആരും അറിയാതെ അവർ കൊണ്ടുപോയെക്കിലും ഒരിക്കൽ വിജയ് ഈ ബന്ധത്തെക്കുറിച്ചു അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളുണ്ടായി. രണ്ടുപേരെയും വിജയ് താക്കിത് നൽകി. എന്നാൽ വിജയ് ഉണ്ടെകിൽ തങ്ങളുടെ പ്രണയത്തിന് തടസമാണെന്ന് കരുതിയ ഗുഡിയയും മോനുവും വിജയിയെ കൊലപ്പെടുത്താനായി തീരുമാനിച്ചു.
ജൂലൈ പത്താം തീയതി വിജയിയെ ഗുഡിയയും മോനുവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി, ശേഷം ആരും അറിയാതിരിക്കാൻ വീട്ടിലെ തറ പൊളിച്ചു കുഴിച്ചുമൂടിയ ശേഷം ടൈൽ വെച്ച് മൂടി. ഇതിനിടയിൽ വിജയിയുടെ സഹോദരൻ അയാളെ കാണാൻ വീട്ടിലെത്തിയപ്പോൾ വിജയ് ദൂരെ ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഗുഡിയ നുണ പറഞ്ഞത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയെയെക്കുറിച്ച് വിവരമില്ലാതായതോടെ സഹോദരങ്ങൾക്ക് സംശയമായി. ഇതിനിടയിൽ ഗുഡിയയും മോനുവും വീട്ടിൽ നിന്ന് അപ്രത്യക്ഷരായി.
തുടർന്ന് സഹോദരങ്ങൾ വിജയുടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിലെ ചില ടൈലുകൾ മാത്രം പുതിയതാണെന്ന് കണ്ടെത്തി. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ അവിടെ എത്തി ആ ടൈലുകൾ മാറ്റി മണ്ണ് നീക്കം ചെയ്തപ്പോൾ അവിടെനിന്ന് വിജയെയുടെ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തു.
എന്നാൽ അപ്പോഴേക്കും ഗുഡിയയും മോനും വിജയുടെ ഫോണുമായി പോയിരുന്നു. എന്നാൽ ഒരു ദിവസം അറിയാതെ ആ ഫോൺ ഓൺ ആയതോടെയാണ് അവരുടെ സ്ഥലം പോലീസ് കണ്ടെത്തിയത്. അങ്ങനെ പോലീസ് സംഭവ സ്ഥലത്തെത്തി ഗുഡിയയെയും മോനുവിനെയും പിടികൂടി.
വിജയെയുടെ പേരിലുള്ള ഇൻഷുറൻസ് തുകയായ ആറു ലക്ഷം രൂപ കൈക്കലാക്കി ഒരുമിച്ച് ജീവിക്കാനായിരുന്നു തങ്ങൾ കൊലപാതകം ചെയ്തതെന്ന് അവർ സമ്മതിച്ചു. ഇപ്പോൾ ഇരുവരും ജയിലിൽ ഉള്ളിലാണ്. കൊലപാതകം ആരും അറിയില്ലെന്നും ആ മരണപ്പെട്ട വ്യക്തിയുടെ പണം കൊണ്ട് സന്തോഷത്തോടെ ജീവിക്കാമെന്ന് കരുതിയ അവർക്ക് തേടിയിരുന്നു. നിയമത്തിന് മുമ്പിൽ നിന്ന് ഒരു പ്രതിക്കും രക്ഷയില്ല.
















