തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത് ആരാധകർ ഏറെ കൊണ്ടാടിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇരട്ടക്കുട്ടികൾക്ക് ഇവർ നൽകിയ പേരും ചർച്ചയാവുകയാണ്. ആൺകുഞ്ഞിന് ശിവറാം എന്നും പെൺകുഞ്ഞിന് അൻവീര ദേവി എന്നും പേര് നൽകിയത്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വലിയ ചടങ്ങ് ആയാണ് പേരിടൽ സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്. പുതിയ അതിഥികളെ വരവേറ്റതിലുള്ള അതിയായ സന്തോഷത്തിലാണ് കുടുംബമെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
രണ്ട് പെൺമക്കളും മകനും തങ്ങളുടെ ജീവിതത്തിൽ എത്തിയത് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ സ്ത്രീകളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും താരം കൂട്ടിച്ചേർത്തു.
2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ ക്ലിൻ കാര കൊനിഡെല ജനിച്ചത്. ഇപ്പോൾ, ഈ ഇരട്ടക്കുട്ടികളുടെ വരവോടെ, കൊനിഡെല, കാമിനേനി കുടുംബങ്ങളിലെ സന്തോഷം ഇരട്ടിയായി.
















