Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

രാജ്യത്തെ ആദ്യത്തെ ‘നഗര നയം’ തയ്യാറാക്കിയ സംസ്ഥാനമായി കേരളം: മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2026, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ത്വരിതഗതിയില്‍ നഗരവല്‍ക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ദിശ നിര്‍ണയിക്കുന്നതിന് കേരള സര്‍ക്കാര്‍ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്.

2023 ഡിസംബര്‍ മാസം ദേശീയ- അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും 2025 മാര്‍ച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷന്‍ മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് വിപുലമായി ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ മാസം കൊച്ചിയില്‍ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിന്നും മന്ത്രിമാരും, മേയര്‍മാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നഗരവല്‍ക്കരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പുതിയതായി ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയില്‍ അതീവ ജനസാന്ദ്രതയുള്ള മേഖലകളില്‍ വികേന്ദ്രീകൃതമായി നഗര വികസനം പടര്‍ന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സര്‍ക്കാര്‍ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവല്‍ക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു.

സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിന്‍പറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട് ക്ലൈമറ്റ്-സ്മാര്‍ട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടര്‍ ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന സൌകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിക്കാന്‍ ഉദേശിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നഗര സൌകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങള്‍ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിന്റെ നഗരനയം.

നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്‌കാരങ്ങള്‍, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൌകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.

കേരള ഗ്രഫീന്‍ പോളിസിക്ക് അംഗീകാരം

ഭാവിയിലെ അത്ഭുത പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന്‍ ഉല്‍പ്പാദനത്തിലും ഗവേഷണത്തിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്ത് ഗ്രഫീന്‍ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീന്‍ പോളിസിക്ക് അംഗീകാരം നല്‍കി. വിവിധ വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ഗ്രാഫീന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യാവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീന്‍ നയം ലക്ഷ്യമിടുന്നത്. സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കല്‍, അനുകൂലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കല്‍, ഗവേഷണവും വികസനവും പിന്തുണയ്ക്കല്‍, സാങ്കേതിക പിന്തുണയും ആഗോള പങ്കാളിത്തങ്ങളും ഉറപ്പാക്കല്‍, സാമ്പത്തിക കണ്‍സള്‍ട്ടന്‍സി സേവനങ്ങളും മാര്‍ക്കറ്റിംഗും തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി

1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടില്‍ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്‍ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തിന്റെയും മരണാനന്തരം നല്‍കുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തി പരമാവധി മൊത്തം തുക ഇരുപത് ലക്ഷം രൂപയായി വര്‍ധിപ്പിക്കും. പ്രധാനമായ ശസ്ത്രക്രിയകള്‍ക്കും ക്യാന്‍സര്‍ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

ചങ്ങനാശ്ശേരിയില്‍ കോടതി

ചങ്ങനാശ്ശേരിയില്‍ ഒരു അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കും.

കരാര്‍ ദീര്‍ഘിപ്പിക്കും

എന്‍.ടി.പി.സിയുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി.എല്ലിന് അനുമതി നല്‍കി.

ശമ്പള പരിഷ്‌കരണം

സഹകരണ സര്‍വ്വീസ് പരീക്ഷ ബോര്‍ഡ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

ഭൂമി കൈമാറ്റം

ടെക്‌നോപാര്‍ക്കിന്റെ കൈവശമുള്ള 4.74 ഏക്കര്‍ ഭൂമിയുടെ അവകാശം നിബന്ധനകള്‍ക്ക് വിധേയമായി KSPACE- ന് കൈമാറ്റം ചെയ്യുന്നതിന് അനുമതി നല്‍കി. ടെക്‌നോപാര്‍ക്ക് KSPACE-ന് കൈമാറേണ്ടിയിരുന്ന 18.56 ഏക്കര്‍ ഭൂമിയില്‍ നിന്ന് 3.67 ഏക്കര്‍ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിര്‍മ്മാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

ടെണ്ടര്‍ അംഗീകരിച്ചു

ഹരിപ്പാട് നഗരസഭയിലെ ആധുനിക വാതക ശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് മാനജിംഗ് ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലും കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് മാനജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതലയും വഹിച്ചു വരുന്ന ഡോ.സന്തോഷ് ബാബുവിന്റെ സേവനകാലം 10.10.2025 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിച്ചു.

 

Tags: FIRST CITY PLANരാജ്യത്തെ ആദ്യത്തെ 'നഗര നയം'തയ്യാറാക്കിയ സംസ്ഥാനമായി കേരളംമന്ത്രിസഭാ യോഗത്തില്‍ അംഗീകാരംANWESHANAM NEWSMB RAJESH MINISTERCABINET MEETTING

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies