സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഏറെ ആവേശത്തിലാണ് ആരാധകർ. തലൈവര്‍ 174X കെഎച്ച് 238 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ പ്രൊജക്റ്റിലെ രജനികാന്തിന്റെ പ്രതിഫലം ആണ് ഏറെ ചർച്ചയാകുന്നത്.

രജനികാന്ത് 225 കോടി രൂപയാണ് ചിത്രത്തിനായി വാങ്ങിക്കുക എന്നതാണ് റിപ്പോര്‍ട്ട്. നെല്‍സണായിരിക്കും ചിത്രം സംവിധാനം ചെയ്യുക. അടുത്തിടെ ഒരു പ്രൊമോ ഷൂട്ട് ഈ പ്രൊജക്റ്റിന്റേതായി പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുപേരും 80കളിലെ വിന്റേജ് സ്റ്റൈലിലാണ് പ്രൊമൊയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള കോമഡിക്കും പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്.
















