സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കോമാളി എന്ന് വിളിച്ചു പരിഹസിച്ചു മുസ്‌ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. എം.വി. ഗോവിന്ദൻ എന്തെങ്കിലും മിണ്ടിയാൽ അത് ട്രോളാനുള്ള വകയുണ്ടാകുമെന്നും അബ്ദുറബ്ബ് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പല ഘട്ടങ്ങളിലായി നല്ല സെക്രട്ടറിമാർ ഉണ്ടായിരുന്നെന്നും പക്ഷേ കോമാളി ആയൊരു സെക്രട്ടറി ആദ്യമായാണ് പാർട്ടിക്കുണ്ടാകുന്നത് എന്നും അബ്ദുറബ്ബ് പരിഹസിച്ചു.
കൂടാതെ അദ്ദേഹത്തിന്റെ ചിറികോട്ടി പല്ലൊക്കെ കാണിച്ചിട്ടുള്ള ആ ശരീരഭാഷ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അദ്ദേഹം പറയുന്നത് ശരിയല്ല എന്നും അബ്ദുറബ്ബ് അധിക്ഷേപിച്ചു.
















