റൊമാന്റിക് ഡേറ്റിന് പോകാൻ സ്ഥലങ്ങൾ തിരയുകയാണോ ? എങ്കിൽ വിഷമിക്കണ്ട നിങ്ങളുടെ പങ്കാളിക്കൊപ്പം ശാന്തമായി സമയം ചിലവഴിക്കാൻ പറ്റിയ അഞ്ച് അടിപൊളി ഇടങ്ങൾ പറഞ്ഞുതരാം. തിരക്കുകളിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സത്യമാണ് അതെല്ലാം.
1. ഉദയ്പൂർ, രാജസ്ഥാൻ: കൊട്ടാരങ്ങളുടെയും കായലുകളുടെയും നഗരം. രാജകീയ പ്രൗഢിയും പ്രണയവും ഒന്നിക്കുന്ന ഇടമാണ് ഉദയ്പൂർ. പിച്ചോള തടാകത്തിലെ സൂര്യാസ്തമയ ബോട്ട് യാത്രയും ലേക്ക് പാലസിന്റെ കാഴ്ചകളും ഏതൊരു പ്രണയിനിയുടെയും മനസ്സ് നിറയ്ക്കും. പൈതൃക ഹോട്ടലുകളിലെ ക്യാൻഡിൽ ലൈറ്റ് ഡിന്നർ ഈ യാത്രയെ അവിസ്മരണീയമാക്കും.
2. കൂർഗ്, കർണാടക: ഇന്ത്യയുടെ സ്കോട്ട്ലൻഡ്. കോടമഞ്ഞും കാപ്പിയുടെ ഗന്ധവും ഇഷ്ടപ്പെടുന്നവർക്ക് കൂർഗിലേക്ക് വണ്ടി തിരിക്കാം. വെള്ളച്ചാട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും നിറഞ്ഞ ഇവിടുത്തെ ഹോംസ്റ്റേകൾ സ്വകാര്യത ആഗ്രഹിക്കുന്ന ദമ്പതികൾക്ക് മികച്ചതാണ്. ഫെബ്രുവരിയിലെ തണുത്ത കാലാവസ്ഥ ഇവിടുത്തെ പ്രധാന ആകർഷണമാണ്.
3. വർക്കല, കേരളം: കടൽത്തീരത്തൊരു പ്രണയം. തിരക്കേറിയ ബീച്ചുകളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വർക്കല ക്ലിഫ് തിരഞ്ഞെടുക്കാം. അറേബ്യൻ കടലിന്റെ പനോരമിക് വ്യൂ നൽകുന്ന ക്ലിഫ് ടോപ്പ് കഫേകളും ആയുർവേദ മസാജുകളും ഇവിടെയുണ്ട്. സായാഹ്നത്തിൽ കടൽത്തീരത്ത് ഇരുന്നുള്ള സീഫുഡ് ഡിന്നർ.
4. കൊളംബോ ആൻഡ് ബെന്റോട്ട, ശ്രീലങ്ക: ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വിദേശയാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രീലങ്കയാണ് മികച്ചത്. കൊളംബോയിലെ നഗരക്കാഴ്ചകൾക്ക് ശേഷം ബെന്റോട്ടയിലെ അതിമനോഹരമായ കടൽത്തീരങ്ങളിലേക്ക് പോകാം. കൊളംബോയിൽ നിന്ന് ബെന്റോട്ടയിലേക്കുള്ള ട്രെയിൻ യാത്ര ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒന്നാണ്.
5. ഭൂട്ടാൻ: സന്തോഷത്തിന്റെ ഹിമാലയൻ താഴ്വര
മനസ്സമാധാനവും ശാന്തതയും തേടുന്നവർക്ക് ഭൂട്ടാൻ പ്രിയപ്പെട്ട ഇടമാകും. ടൈഗേഴ്സ് നെസ്റ്റ് പോലെയുള്ള പുരാതന ആശ്രമങ്ങളും പർവതനിരകളും ഹിമാലയൻ സംസ്കാരവും ഭൂട്ടാനെ വ്യത്യസ്തമാക്കുന്നു. തിരക്കുകളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഒരനുഭവമായിരിക്കും ഈ യാത്ര.
















