മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 3. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. വാഴകൾക്കിയിലൂടെ നിഗൂഢതയുണർത്തി നടന്ന് പോകുന്ന നടനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിലെത്തും.
പോസ്റ്ററിൽ വാഴ ഉള്ളതുകൊണ്ടു തന്നെ ഇത് വാഴ 2ന് ഉള്ള വാണിംഗ് ആണെന്നാണ് ആരാധകരുടേയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും വിലയിരുത്തലുകൾ. ദൃശ്യം 3 യ്‌ക്കൊപ്പം ഏപ്രിൽ രണ്ടിനാണ് വാഴ 2 വും തിയറ്ററിൽ എത്തുന്നത്. ഇതുമായി കുട്ടിയിണക്കിയാണ് കമന്റുകൾ ഏറെയും വരുന്നത്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
















