പട്ടാപ്പകൽ വീട് കയറി വൻ കവർച്ച. കോർപ്പറേഷൻ ജീവനക്കാരാണ് എന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. കേസിൽ പ്രതികളായ ശരത്, രാജൻ, ഷീബ, അല്ലമീൻ ഷിബു, റീന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ സ്വദേശിയായ അമ്മയും മകനുമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. മകൻ തിരുവനന്തപുരം വിമാനത്താവളത്തിലെ എഞ്ചിനീയങ്ങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മകൻ ജോലിക്ക് പോയ സമയം നോക്കിയാണ് സ്ത്രീ ഉൾപ്പെടെയുള്ള സംഘം ഫ്ലാറ്റിലേക്ക് എത്തിയത്.
വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവലിച്ചെറിയുന്നു എന്നും, ചെയ്തത് തെറ്റാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ സംസാരിക്കാൻ തുടങ്ങിയത്. ഫ്ലാറ്റിൻ്റെ ഉടമയുടെ നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് റൂമിനകത്തേക്ക് കയറിയതിന് പിന്നാലെ വയോധികയെ മർദിക്കുകയും, എകദേശം 10 ലക്ഷം രൂപയുടെ സ്വർണാഭരണം കവരുകയും ചെയ്തു.
















