Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ജഡ്ജിയായ ഭാര്യയെ ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തുഞെരിച്ചും കൈഞരമ്പ് മുറിച്ചും ക്രൂരമായി കൊലപ്പെടുത്തി; ഭാര്യക്ക് തന്നെക്കാൾ നല്ല ജോലി ഉള്ളതിൽ ഈഗോ മൂലം നടന്ന കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 16, 2026, 11:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയത്തിലായാലും വിവാഹത്തിലായാലും ‘ഈഗോ’ കടന്നുകൂടിയാൽ പിന്നെ അവിടെ സമാധാനത്തിന് സ്ഥാനമില്ല. പങ്കാളികളിൽ ഒരാൾ മറ്റൊരാളേക്കാൾ മുകളിലാണെന്നോ താഴെയാണെന്നോ ഉള്ള ചിന്ത ഉടലെടുക്കുന്ന നിമിഷം ആ ബന്ധത്തിന്റെ അടിത്തറ ഇളകുന്നു. പരസ്പര ബഹുമാനവും മറ്റൊരാളുടെ തൊഴിലിനോടും സ്വപ്നങ്ങളോടുമുള്ള ആദരവുമാണ് ഒരു കുടുംബജീവിതത്തിന്റെ കരുത്ത്. എന്നാൽ, നിർഭാഗ്യവശാൽ ഭാര്യക്ക് ഭർത്താവിനേക്കാൾ ഉയർന്ന പദവി ലഭിക്കുന്നത് പലപ്പോഴും പുരുഷാധിപത്യ ചിന്താഗതിയുള്ള സമൂഹത്തിൽ വലിയ ഈഗോ പ്രശ്നങ്ങൾക്ക് വഴിമാറുന്നു. അത് ഒരു ജീവിതം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു.

​ഉത്തർപ്രദേശിൽ നടന്ന ഒരു ദാരുണമായ സംഭവം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. തന്നെക്കാൾ ഉയർന്ന ഔദ്യോഗിക പദവി വഹിക്കുന്നു എന്ന കാരണത്താൽ, ഗർഭിണിയായ സ്വന്തം ഭാര്യയെ നിഷ്കരുണം കൊലപ്പെടുത്തിയ ഒരു ഭർത്താവിന്റെ ക്രൂരത. സ്നേഹിച്ച് വിവാഹം കഴിച്ചവർക്കിടയിലേക്ക് ഈഗോ എന്ന വിഷം പടർന്നപ്പോൾ, ഇല്ലാതായത് ഒരു മിടുക്കിയായ യുവതിയുടെ ജീവനും അവൾ ഉള്ളിൽ പേറിയിരുന്ന ഒരു കുഞ്ഞുജീവനുമാണ്. അധികാരമോഹവും അസൂയയും എങ്ങനെ ഒരു മനുഷ്യനെ മൃഗമാക്കുന്നു എന്ന് തെളിയിക്കുന്ന പ്രതിഭ ഗൗതം എന്ന യുവ ജഡ്ജിയുടെ കരളലിയിക്കുന്ന കഥയാണിത്.

ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു പ്രതിഭയുടെ ജനനം. ബാങ്ക് ജീവനക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയും അടങ്ങുന്ന ആ ചെറിയ ലോകം ആയിരുന്നു അവളുടെ. നിയമവ്യവസ്ഥയോടുള്ള താല്പര്യം അവളെ ഒരു വക്കീലാകാൻ പ്രേരിപ്പിച്ചു. അങ്ങനെ അവൾ ഒരു ലോ കോളേജിൽ ചേർന്നു. അവിടെ വെച്ചായിരുന്നു മനു അഭിഷേകിനെ പ്രതിഭ പരിചയപ്പെടുന്നത്. വക്കീലന്മാരും ജഡ്ജിമാരും നിറഞ്ഞ ഒരു വലിയ കുടുംബത്തിൽ നിന്നായിരുന്നു അഭിഷേകിന്റെ വരവ്. പഠനകാര്യങ്ങളിലെ ചർച്ചകളും സൗഹൃദവും പതുക്കെ പ്രണയമായി മാറി.

​വിദ്യാഭ്യാസം പൂർത്തിയാക്കി ഉടൻ തന്നെ ഇരുവരും ജഡ്ജി പരീക്ഷയ്ക്കായി തയ്യാറെടുത്തു. എന്നാൽ വിധി മറ്റൊന്നായിരുന്നു. പ്രതിഭ റാങ്കോടെ ജഡ്ജി പരീക്ഷ പാസായപ്പോൾ അഭിഷേകിന് അത് സാധിച്ചില്ല. പ്രതിഭ ജഡ്ജിയും അഭിഷേക് വക്കീലുമായി. ജോലി ലഭിച്ച ശേഷം വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് അവർ രജിസ്റ്റർ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പ്രതിഭയ്ക്ക് കാൺപൂരിലെ ഒരു വലിയ ബംഗ്ലാവിൽ ജഡ്ജിയായി നിയമനം ലഭിച്ചു. അഭിഷേക് ഡൽഹിയിൽ വക്കീലായും ജോലി തുടർന്നു. ആഴ്ചാവസാനങ്ങളിൽ മാത്രം കണ്ടുമുട്ടുന്ന ഒരു ജീവിതരീതിയായിരുന്നു അവരുടേത്.

​പുറമെ സന്തോഷകരമെന്നു തോന്നിച്ചിരുന്നെങ്കിലും അവരുടെ ബന്ധത്തിൽ അസൂയയുടെയും ഈഗോയുടെയും വിത്തുകൾ മുളപൊട്ടിയിരുന്നു. തന്റെ ഭാര്യ ഒരു ജഡ്ജിയാണെന്ന സത്യം അഭിഷേകിനെ മാനസികമായി തളർത്തി. താൻ അവൾക്ക് താഴെയാണെന്ന തോന്നൽ അയാളെ അസ്വസ്ഥനാക്കി. ഇതിനിടയിലാണ് പ്രതിഭ ഗർഭിണിയാകുന്നത്. എന്നാൽ ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ തയ്യാറല്ലാത്ത അഭിഷേക് ആ കുഞ്ഞ് വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാൽ പ്രതിഭ ഇതിനെ ശക്തമായി എതിർത്തിരുന്നു. ഇതിനെ ചൊല്ലി ഇരുവരും നിത്യവും വാഴക്കായിരുന്നു.

​2016 ഒക്ടോബർ 8-ന് രാവിലെ, ഭാര്യയെ കാണാനായി അഭിഷേക് ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് എത്തി. ഡൽഹിയിൽ വെച്ച് തന്നെ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കാര്യത്തിലും എല്ലാം വലിയ വഴക്കുകൾ ആയിരുന്നു. അവസാനം അഭിഷേക് കാൺപൂരിലെത്തി. പ്രതിഭ താമസിക്കുന്നിടത്തെത്തിയ ഉടൻ തന്നെ അഭിഷേക് തന്റെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തി. ശേഷം പ്രതിഭയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു ആത്മഹത്യയായി വരുത്തി തീർക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. ഇതിനായി ഇയാൾ പ്രതിഭയെ ഫാനിൽ കെട്ടി തൂക്കി. എന്നാൽ കെട്ട് അഴിഞ്ഞു വീണതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

കൊലപാതകത്തിന് ശേഷം അഭിഷേക് ഒരു ചായക്കടയിൽ ഇരുന്നു മൂന്ന് മണിക്കൂറോളം പോലീസിനോട് പറയാനുള്ള കള്ളങ്ങൾ ആലോചിച്ച ശേഷം ആണ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അവിടെ എത്തിയ അയാൾ ഇങ്ങോട്ടുള്ള യാത്രയിലുടനീളം പ്രതിഭയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും പിറ്റേന്ന് പുലർച്ചെ വീട്ടിലെത്തിയ താൻ, വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന പ്രതിഭയെയാണ് എന്നും പോലീസിനോട് മൊഴി നൽകി. എന്നാൽ സംഭവസ്ഥലത്തെത്തിയപ്പോൾ പ്രതിഭയുടെ കഴുത്തിലെ കെട്ട് അഴിഞ്ഞു വീണു കിടക്കുന്നത് കണ്ടതോടെ പൊലീസിന് സംശയം തോന്നി.

ReadAlso:

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

പ്രതിഭയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായി. പ്രതിഭ ആത്മഹത്യ ചെയ്തതല്ല, മറിച്ച് അതിക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. കഴുത്തു ഞെരിച്ചും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചും തലയ്ക്ക് അടിച്ചുമാണ് മരണം സംഭവിച്ചത്. കൂടാതെ പ്രതിഭ മൂന്ന് മാസം ഗർഭിണിയുമായിരുന്നു എന്നും തെളിഞ്ഞു.

​പോലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിൽ അഭിഷേക് കുറ്റം സമ്മതിച്ചു. ​സ്വന്തം ഭാര്യയോടുള്ള അസൂയയും ഈഗോയും കാരണം ആണ് ഈ കൊലപാതകം എന്ന് അയാൾ പോലീസിനോട് പറഞ്ഞു. ഭർത്താവിന്റെ ഉള്ളിൽ ഉണ്ടായ വെറുമൊരു ഈഗോയിൽ ഇല്ലാതായത് ഒരു മിടുക്കിയായ ജഡ്ജിയുടെ ജീവിതമാണ് . ഇന്ന് അഭിഷേക് ജയിലഴികൾക്കുള്ളിൽ വിചാരണ നേരിടുകയാണ്. സ്നേഹബന്ധങ്ങളിൽ ഈഗോയ്ക്കും അസൂയയ്ക്കും സ്ഥാനമില്ലെന്നും, പണവും പദവിയുമല്ല പരസ്പര ബഹുമാനമാണ് പ്രധാനം എന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

Tags: MurderANWESHANAM NEWSUTHARPRADESHKANPURഉത്തർപ്രദേശ്കാൺപൂർHUSBAND KILLED KANPUR MAGISTRATE PRATHIBHA GOWTAMകാൺപൂർ മജിസ്‌ട്രേറ്റ് പ്രതിഭ ഗൗതമിനെ ഭർത്താവ് കൊലപ്പെടുത്തി

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies