തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണ് യുഡിഎഫിൻ്റെ മതനിരപേക്ഷത എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ പ്രസ്‌താവന ഉന്നയിച്ചത്.
പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് എൽഡിഎഫ് സർക്കാർ വിജ്ഞാപനമിറക്കി, കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സർക്കാർ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചോയെന്നും ഇത് വഞ്ചനാപരമാണെന്നും റിയാസ് പറഞ്ഞു. കൂടാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും മോശമായി ചിത്രീകരിച്ചു വോട്ട് നേടാൻ ഉള്ള ശ്രമം ആണ് കോൺഗ്രസ് നടത്തുന്നത് എന്നും ഒരു നുണ ആയിരം പേര് പ്രചരിപ്പിച്ചാലും അത് സത്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 2021 ൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ആണെന്നും അത് സർക്കാർ നല്ലതുപോലെ തന്നെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻപിആർ നടപ്പാക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ ഇന്ത്യയിൽ കേരളമല്ലാതെ എതാണുള്ളത് എന്നും റിയാസ് ചോദിച്ചു. കൂടാതെ താൻ ഈ പറഞ്ഞതിന് കുപ്രചരണം നടത്തുന്ന യുഡിഎഫ് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















