ഗുജറാത്തിലെ വിവിധ സ്കൂളുകൾക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി. തിങ്കളാഴ്ചയാണ് അഹ്മദാബാദിലെ വിവിധ സ്കൂളുകൾക്ക് നേരെ ബോബ് ഭീഷണി ലഭിച്ചത്. സ്ഥലത്തെ ഇരുപത്തിയഞ്ചോളം സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഇന്ത്യയെ ഖലിസ്ഥാൻ ആകുമെന്നുമാണ് ഇ-മെയിലിൽ പറയുന്നത്.
ഭീഷണി ലഭിച്ച ഉടൻ തന്നെ എല്ലാ സ്കൂളിലെയും അധികൃതരെ വിവരമറിയിക്കുകയും കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയും ചെയ്തു. സ്കൂളുകൾക്കും മറ്റ് സ്ഥലങ്ങൾക്കുമെതിരെ ലഭിക്കുന്ന എല്ലാ ഭീഷണികളെയും ഗൗരവമായാണ് കാണുന്നതെന്നും ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ചുവരികയാണെന്നും ഗുജറാത്ത് മന്ത്രി റിവാബ ജഡേജ പറഞ്ഞു.
















