തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു കുട്ടികൾക്ക് പരിക്ക്. പൂവത്തൂര്‍ സ്‌കൂളിലെ വാനാണ് കനാലില്‍ വീണത്. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായത്.
ഇന്ന് രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴി വാന്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ 15 കുട്ടികള്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോര്‍ട്ട്. വാനില്‍ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















