രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി. കഴിത്ത ദിവസം തിരുവനന്തപുരത്തെ കോടതിയിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ആണ് രഹസ്യമൊഴി നൽകിയത്. കൂടാതെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.
കേരളത്തിന് പുറത്ത് പഠിക്കുന്ന യുവതിയാണ് മൊഴി നൽകിയത്. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവതി മൊഴിയിൽ പറയുന്നു.
അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് ഇപ്പോൾ മൊഴിയിൽ പറയുന്നത്.
















