ഹരിയാനയിൽ സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായ കൊലപ്പെടുത്തി. ഹരിയാനയിലെ ബഹദൂർഗഢിൽ, ബാങ്ക് ജീവനക്കാരിയായ മാഹയെ ആണ് ഗുരുഗ്രാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ഭർത്താവ് അൻഷുൽ ധവാൻ കൊലപ്പെടുത്തിയത്. ഹിസാറിൽ താമസിച്ചിരുന്ന അൻഷുലും ഹാൻസിയിൽനിന്നുള്ള മാഹിക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25 -നായിരുന്നു വിവാഹം നടന്നത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആദ്യം പ്രതി പോലീസിനോട് കുറെ അജ്ഞാതർ ആക്രമിച്ചുവെന്നും മോഷണശ്രമത്തിനിടെ അവർ ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് പറഞ്ഞത്. എന്നാൽ ഓരോ തവണയും പോലീസ് ചോദ്യം ചെയ്യുമ്പോൾ മാറ്റി മാറ്റി മറുപടി പറയുന്നതിൽ സംശയം തോന്നിയ പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബാങ്കിൽ ജോലിചെയ്തിരുന്ന മാഹയെ അൻഷുലിന് ഏറെക്കാലമായി സംശയം ആയിരുന്നു. ഈ സംശയത്തിന്റെ പേരിൽ കഴിഞ ദിവസം തർക്കം നടക്കുകയും ദേഷ്യം മൂലം അൻഷുൽ ആദ്യം മാഹക്കിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു.
















