തിരുവനന്തപുരം പൂന്തുറയിൽ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വണ്ടിത്തട എസിഇ എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷവിദ്യാർഥിയും പാച്ചല്ലൂർ മുനവർ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകൻ ആരിഫ് മുഹമ്മദാണ് (21) മരിച്ചത്.
ഇന്നലെ ആയിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ആരിഫ് മുമ്പിൽ കണ്ട ലോറിയെ മറികടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടി ഇടിക്കുകയും ആരിഫ് തെറിച്ച് ലോറിയുടെ അടിയിലേക്ക് പോവുകയും ലോറിയുടെ വീല് കേറി മരിക്കുകയും ആയിരുന്നു.
ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
















