അഖിൽ സത്യന്റെ ‘സർവം മായ’യിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് ‘ഡെലുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച
റിയ ഷിബു. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ‘ഡെലുലു’വിനെ തേടി തമിഴ് സൂപ്പർ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും അഭിനന്ദനം എത്തിയിരിക്കുകയാണ്. സിനിമയിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചുനൽകിയ സമ്മാനം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു.
Simplyyy over the mooonnn!!!! Thank youuu so so muchh @Suriya_offl sir #jyothika maam !! 🥹❤️ to take the time and effort to send me this hamper as a token of appreciation for my performance really means a lot to me. Accepting this on behalf of the entire team of #SarvamMaya ❤️🌟 pic.twitter.com/JtIMQ4hCsm
— riya (@riyashibu_) February 18, 2026
വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
Grateful beyond words 🙏 #jyothika mam & @Suriya_offl sir ❤️
Thank you for the love and encouragement 🤗. It truly means a lot the entire team is grateful for your appreciation ❤️ #SarvamMaya pic.twitter.com/Wn2MI1HJpL— Justin Prabhakaran (@justin_tunes) February 18, 2026
‘‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. ‘സർവം മായ’ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’– റിയ കുറിച്ചു.
‘സർവം മായ’ എന്ന ചിത്രത്തിൽ ‘ഡെലുലു’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്. പുതിയ തലമുറയുടെ പ്രതിനിധിയായി, അവരുടെ സംഭാഷണശൈലിയും ഭാവങ്ങളും തനിമയോടെ അവതരിപ്പിച്ച റിയയുടെ പ്രകടനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ നേരിട്ട് രംഗത്തെത്തിയത് സിനിമാ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. നിവിൻ പോളി നായകനായ ‘സർവം മായ’യിലെ റിയയുടെ കഥാപാത്രം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
















