തിരുവനന്തപുരം: മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകിയ സംഭവത്തിൽ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്‌കൂൾ പ്രിൻസിപ്പലിനാണ് നോട്ടീസ് അയച്ചത്. മരിച്ച അധ്യാപികയെ ടീച്ചർ ഡീറ്റെയിൽസിൽ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്.
അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നിൽ ഹാജരായി വിശദമായി മറുപടി നൽകണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
















