അഖിൽ മാരാർ ട്വന്റി- 20 യിൽ ചേർന്നതിനെതിരെ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആയിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. മോനെ നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും, അഖിൽ മാരാർ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ ചതിക്കുകയായിരുന്നില്ലേയെന്നും സത്യഭാമ ചോദിച്ചു.
“മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.” സത്യഭാമ ഫേസ്‌ബുക്കിൽ കുറിച്ചു.
















