കൊല്ലം – തേനി ദേശീയപാതയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ യുവാവ് മരിച്ചു. പടിഞ്ഞാറേ കല്ലട കാരാളിമുക്ക് മംഗലത്ത് കിഴക്കേതിൽ ഷമീർ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5:45-ഓടെ ശൂരനാട് ആനയടിയിലായിരുന്നു അപകടം.
പതിവുപോലെ കച്ചവടത്തിനായി പച്ചക്കറി വാങ്ങാൻ വാനുമായി പോകുകയായിരുന്നു ഷമീർ. ആനയടി ഭാഗത്ത് വെച്ച് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി പിക്കപ്പ് വാൻ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഷമീറിനെ പുറത്തെടുത്ത് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















