കൊട്ടാരക്കരയിൽ സ്വന്തം അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകൻ മഹേഷിന്റെ (37) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ എത്തിയ മഹേഷ് യാതൊരു പ്രകോപനവുമില്ലാതെ അമ്മയെ വെട്ടുകയായിരുന്നു എന്നാണ് വിവരം. കഴുത്തിനാണ് വെട്ടേറ്റത്. രാധാമണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നാലെ കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.
















