കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട്– ചെങ്ങന്നൂർ, കോഴിക്കോട് – തിരുവനന്തപുരം റൂട്ടുകളിൽ യാത്ര ചെയ്തിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നുംകുളം ജംക്‌ഷനിൽവച്ച് അപകടമുണ്ടായത്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുന്നംകുളം പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
















