നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുല്ലപ്പള്ളി സ്ഥാനാർത്ഥിയാകുന്നത് മലബാറിൽ യുഡിഎഫിന് വലിയ രാഷ്ട്രീയ മേൽക്കൈ നൽകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിച്ചെങ്കിലും കൊയിലാണ്ടിയിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് സൂചന.
മുതിർന്ന നേതാവ് എന്ന നിലയിലുള്ള സ്വാധീനവും ഈഴവ സമുദായത്തിനിടയിലുള്ള സ്വീകാര്യതയും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
















