കർണാടകയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് വരുന്നു. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിയും ലഹരി ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ നിർണ്ണായക നീക്കം. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്തിറക്കും.
കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും കുട്ടികളിൽ കൂടുതൽ കണ്ടുവരുന്നുണ്ടെന്നും നിരോധനം സർവ്വകലാശാലകളിൽ നടപ്പാക്കുന്ന കാര്യം ആലോചനയിലാണ്.
ഇതു സംബന്ധിച്ച് വി സി മാരോട് അഭിപ്രായം തേടിയിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ നിർദ്ദേശം ബാധകമാകുക.
















