India

മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ മുകുള്‍ റോയ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്‍ സുഭ്രാന്‍ഷു റോയ് ആണ് മരണ വിവരം അറിയിച്ചത്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ് വിടവാങ്ങിയത്.

രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ സഹമന്ത്രിയായും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായും സേവനമനുഷ്ടിച്ചു.