വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് തന്നെ മത്സരിക്കും. മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇതോടെ, പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ്, പി സി ജോര്‍ജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്.
ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തവണ ഏകദേശം 29 ശതമാനം വോട്ട് പിസി ജോര്‍ജിന് നേടാന്‍ സാധിച്ചിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുന്ന സാഹചര്യമായിരുന്നു.
















