സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 1,520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 1,18,320 രൂപയായി. ഗ്രാമിന് 190 രൂപയാണ് വർധിച്ചത്. ഇതോടെ വില 14,790 രൂപയായി.
വെള്ളി വിലയിലും വർധനവുണ്ട്. വെള്ളിക്ക് 25 രൂപയാണ് വർധനവുണ്ടായത്. ഇതോടെ വില 300 രൂപയിലുമെത്തി.
















