മോദിയുടെ സ്വപ്നം പോലെ ഈ വർഷം കേരളത്തിൽ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്നും ബിജെപിയാണ് കേരളത്തിൽ യഥാർത്ഥ ബദൽ എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തൃക്കാക്കരയിലെ ബിജെപി മധ്യമേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവേ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കൂടാതെ ഈ വർഷം കേരളത്തിൽ സർക്കാർ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത് എന്നും മുൻ വർഷങ്ങളിൽ സാനിധ്യം അറിയിക്കാൻ ആണ് മത്സരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
















