ബിഹാറിൽ കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി സ്കൂൾ കോളേജ് പരിസരങ്ങളിൽ മത്സ്യവും മാംസവും വിൽക്കുന്നത് നിരോധിക്കുമെന്ന് ഉപ മുഖ്യമന്ത്രി വിജയ് സിൻഹ. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവർത്തകരോടായി ഇങ്ങനെ പറഞ്ഞത്.
ആൾകൂട്ടമുള്ള തുറന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ മാംസം വിൽക്കുന്നത് ബീഹാർ സർക്കാർ നേരത്തെ തന്നെ നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോൾ സ്കൂൾ കോളേജ് പരിസരങ്ങളിലും വിൽപ്പന നിരോധിക്കാൻ തയാറെടുക്കുകയാണ്.
റോഡരികിലെ കടകളിൽ വഴിയാത്രക്കാർ കാണുന്ന രീതിയിൽ മത്സ്യവും മാംസവും പ്രദർശിപ്പിക്കാൻ പാടില്ല. ‘സർക്കാർ ഇതിനായി ചട്ടങ്ങൾ രൂപീകരിക്കുകയാണ്. നിയമം കർശനമായി നടപ്പിലാക്കും’’– മന്ത്രി പറഞ്ഞു.
















